Share this Article
News Malayalam 24x7
നിഷികാന്ത് ദുബെയുടെ വിവാദ പരാമര്‍ശം സുപ്രീം കോടതിയില്‍ ഇന്ന് ഉന്നയിക്കപ്പെട്ടേക്കും
Nishikant Dubey Controversy Could Reach Supreme Court Today

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്‌ക്കെതിരെ ബിജെപി നേതാവും എംപിയുമായ നിഷികാന്ത് ദുബെയുടെ വിവാദ പരാമര്‍ശം സുപ്രീം കോടതിയില്‍ ഇന്ന് ഉന്നയിക്കപ്പെട്ടേക്കും. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ദുബെയ്‌ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിന് കത്ത് നല്‍കിയിട്ടുണ്ട്. അഭിഭാഷകനായ അനസ് തന്‍വീറാണ് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണിക്ക് കത്തെഴുതിയത്. സുപ്രീംകോടതിക്കെതിരായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ നടത്തിയ പരാമര്‍ശത്തിനെതിരെയും മുതിര്‍ന്ന അഭിഭാഷകര്‍ അടക്കം രംഗത്ത് വന്നിട്ടുണ്ട് .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories