Share this Article
KERALAVISION TELEVISION AWARDS 2025
25 ലക്ഷം മണ്‍ ദീപങ്ങള്‍ തെളിഞ്ഞ അയോദ്ധ്യയ്ക്ക് രണ്ട് ലോക റെക്കോഡ്
Deepotsav

രണ്ട് ലോക റെക്കോഡുകളില്‍ ഇടംനേടി അയോദ്ധ്യയിലെ ദീപാവലി ആഘോഷം. 25 ലക്ഷം മണ്‍ ദീപങ്ങള്‍ തെളിഞ്ഞ അയോദ്ധ്യ, ലോക റെക്കോര്‍ഡ് ബുക്കില്‍ ഇടംനേടി. അതോടൊപ്പം ഏറ്റവും കൂടുതല്‍ പേര്‍ ഒരേസമയം ആരതി നടത്തി മറ്റൊരു ലോക റെക്കോര്‍ഡും സൃഷ്ടിച്ചു. 1100 ലേറെ പേരാണ് അയോദ്ധ്യയില്‍ ആരതി നടത്തിയത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ആദ്യ ദീപങ്ങള്‍ തെളിയിച്ച് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. രാംരല്ല പ്രതിഷ്ഠക്ക് ശേഷമുള്ള ആദ്യ ദീപാവലി അയോദ്ധ്യാനഗരിയിലും സരയൂ തീരങ്ങളിലും ദീപക്കാഴ്ചകളുടെ മഹോത്സവമായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories