മധ്യ ഫിലിപ്പീൻസിൽ നാശം വിതച്ച് കൽമേഗി ചുഴലിക്കാറ്റ്. കനത്ത മഴയിലും കാറ്റിലും 58 പേർ മരിക്കുകയും 13 പേരെ കാണാതാവുകയും ചെയ്തു. ഈ വർഷം ഫിലിപ്പീൻസിൽ ആഞ്ഞടിക്കുന്ന 20-ാമത്തെ കൊടുങ്കാറ്റാണ് കൽമേഗി.
പലാവൻ ദ്വീപിലെ ചില ഭാഗങ്ങളിലും പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സെബു പ്രവിശ്യയിലും വ്യാപകമായ നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റ് വരുത്തിവെച്ചത്. വീടുകൾ തകരുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ദുരിതബാധിത പ്രദേശങ്ങളിലേക്ക് 180-ലധികം വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
വടക്കൻ സെബുവിലും 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി. ഇത് ദുരിതത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. ഹെലികോപ്റ്റർ തകർന്ന് ആറ് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു. രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുവരികയാണ്.