Share this Article
News Malayalam 24x7
മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; വാർത്താ സമ്മേളനം വൈകിട്ട് 6 മണിക്ക്
വെബ് ടീം
posted on 14-03-2024
1 min read
CM PRESS MEET AT 6PM

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും.മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം വൈകിട്ട് 6 മണിക്ക്.പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കില്ലെന്നാണു സംസ്ഥാന സർക്കാരിന്റെ തീരുമാനമെങ്കിലും എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് പറയുമെന്നാണു പ്രതീക്ഷ. സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്ര നിലപാട്, കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം, മാസപ്പടി വിവാദം തുടങ്ങിയ വിഷയങ്ങളിലും മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടായേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories