Share this Article
Union Budget
റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുളളിൽ കുടുങ്ങിയ നാല് കുട്ടികൾക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 19-05-2025
1 min read
4 kids dead

വിജയവാഡ: റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുളളിൽ കുടുങ്ങിയ നാല് കുട്ടികൾക്ക് ദാരുണാന്ത്യം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പുറത്തിറങ്ങിയ കുട്ടികൾ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ കയറുകയും അബദ്ധത്തിൽ കാറ് ലോക്ക് ആവുകയുമായിരുന്നു.തുടർന്ന് കാറിനുളളിൽ കിടന്ന് കുട്ടികൾ ശ്വാസം മുട്ടി മരിക്കുകയായിരുന്നു.

കുട്ടികളെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ തെരച്ചിലിലാണ് കാറിനുളളിൽ മരിച്ചു നിലയിൽ കണ്ടെത്തിയത്.ഉദയ് (8), ചാരുമതി ((8), കരിഷ്മ (6), മാനസ്വി (6) എന്നിവരാണ് മരിച്ചത്. ചാരുമതിയും കരിഷ്മയും സഹോദരിമാരായിരുന്നു.

മറ്റ് രണ്ട് കുട്ടികൾ അവരുടെ സുഹൃത്തുക്കളും. കുട്ടികള്‍ കാറിനുള്ളിൽ കയറിയ ശേഷം കാര്‍ ലോക്കാവുകയും കുട്ടികള്‍ അകത്ത് കുടുങ്ങുകയുമായിരുന്നു എന്നാണ് പൊലീസിന്‍റെ വെളിപ്പെടുത്തൽ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories