പലസ്തീനിൽ ആക്രമണം വ്യാപിപ്പിക്കാനൊരുങ്ങി ഇസ്രായേൽ. ഗാസ പൂർണമായി കീഴടക്കാനുള്ള പദ്ധതിക്ക് ഇസ്രയേൽ മന്ത്രിസഭാ സമിതി അംഗീകാരം നൽകി. കൂടുതൽ സൈനികരോട് സജ്ജരാകാൻ നിര്‍ദേശിച്ചു. സാധാരണ ജനങ്ങളെ തെക്കന്‍ ഗാസയിലേക്ക് മാറ്റി ഗാസ മുനമ്പിന്റെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുക്കാനാണ് പദ്ധതി. ബന്ദിമോചനത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് പുതിയ നീക്കം.