Share this Article
News Malayalam 24x7
വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമം; നടി രന്യ റാവു പിടിയില്‍
Actress Ranya Rao

സ്വര്‍ണക്കടത്ത് കേസില്‍ കന്നഡ നടി രന്യ റാവു പിടിയില്‍. കഴിഞ്ഞ ദിവസം രാത്രിയാണ് ദുബൈയില്‍ നിന്നെത്തിയ നടി ബംഗളൂരു ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ പിടിയിലായത്.

കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ നടി രന്യ നാല് തവണ ദുബൈ സന്ദര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടി ഡിആര്‍ഐയുടെ നിരീക്ഷണത്തിലായിരുന്നു. ഏകദേശം 12 കോടിയോളം വില വരുന്ന സ്യര്‍ണം ദേഹത്ത് അണിഞ്ഞും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലുമാണ് കണ്ടെത്തിയത്. കര്‍ണാടയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകളാണ് രന്യ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories