Share this Article
KERALAVISION TELEVISION AWARDS 2025
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും
Rahul Mamkootathil

പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ബുധനാഴ്ച പരിഗണിക്കും. നേരത്തെ തിങ്കളാഴ്ച പരിഗണിക്കും എന്നായിരുന്നു റിപ്പോർട്ടുകൾ.

ജാമ്യാപേക്ഷ ബുധനാഴ്ചത്തേക്ക് മാറ്റിയതോടെ രാഹുലിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമോ എന്ന് വ്യക്തമല്ല. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലല്ലെന്നും പാലക്കാട് ജില്ലയിൽ തന്നെയുണ്ടെന്നും സൂചനയുണ്ട്.


അഭിഭാഷകൻ മുഖേനയാണ് രാഹുൽ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങൾ രാഹുൽ പൂർണ്ണമായും നിഷേധിച്ചു. ഉഭയസമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും, വിവാഹിതയാണെന്ന കാര്യം തനിക്കറിയാമായിരുന്നുവെന്നും രാഹുൽ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, നിർബന്ധിത ഗർഭഛിദ്രം നടത്തിയിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. പരാതിക്കാരിയുടെ രഹസ്യമൊഴി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.


കേസിൽ രാഹുലിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പരാതിക്ക് പിന്നാലെ രാഹുൽ പൊതുവേദികളിൽ നിന്നും വിട്ടുനിൽക്കുകയാണ്. അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആണെങ്കിലും ഇടയ്ക്ക് ഓൺ ചെയ്തിരുന്നതായും, എന്നാൽ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ബുധനാഴ്ച കോടതിയുടെ തീരുമാനം വരുന്നതുവരെ രാഹുൽ പാലക്കാട് തന്നെ തുടരുമെന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories