എല്‍ഡിഎഫ് യോഗം ഇന്ന് നടക്കും. വൈകീട്ട് നാല് മണിക്ക് എകെജി സെന്ററിലാണ് യോഗം. കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷമുള്ള ആദ്യ യോഗമാണ് ഇത്. മന്ത്രിസഭ ഉപസമിതി രൂപീകരിക്കാനുള്ള സാഹചര്യം മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിക്കും. പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനാല്‍ സിപിഐ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചേക്കില്ല. അതേസമയം ഏകപക്ഷീയമായി കരാര്‍ ഒപ്പിട്ടത് യോഗത്തില്‍ ഉന്നയിച്ചേക്കും. സിപിഐഎം സംസ്ഥാന നേതൃ യോഗങ്ങളും ഇന്ന് നടക്കും. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. പിഎം ശ്രീയും ചര്‍ച്ചയ്ക്ക് വന്നേക്കും.