കന്നഡ ഭാഷ വിവാദത്തിൽ നടൻ കമൽഹാസൻ മാപ്പ് പറഞ്ഞില്ലെങ്കിൽ ‘തഗ് ലൈഫ്’ ചിത്രം കർണാടകയിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിലിം ചേംബർ. ബംഗളൂരുവിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പല കന്നട ഗ്രൂപ്പുകളും കമലിന്റെ സിനിമക്ക് നിരോധനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫിലിം ചേംബർ പ്രസിഡന്റ് എം. നരസിംഹലു പറഞ്ഞു. നടൻ പറഞ്ഞത് തെറ്റാണെന്നും അദ്ദേഹവുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കന്നട ഭാഷക്കുപോലും ജന്മം നൽകിയത് തമിഴ് ഭാഷയാണെന്ന കമൽഹാസന്റെ പ്രസ്താവനയാണ് വിവാദമായത്. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നും സ്നേഹത്തോടെ പറഞ്ഞ വാക്കുകളിൽ ഖേദപ്രകടനമില്ലെന്നും കമൽഹാസൻ പ്രതികരിച്ചിരുന്നു.