Share this Article
News Malayalam 24x7
നീ പോ മോനെ ദിനേശാ, നീ പോ മോനെ വിജയാ..; UDF പ്രചാരണത്തിൽ മാസ് ഡയലോഗുമായി രേവന്ത് റെഡ്ഡി
വെബ് ടീം
posted on 01-04-2026
1 min read
revanth reddy

നേമം:തിങ്ങി നിറഞ്ഞ കോൺഗ്രസ് പ്രവർത്തകർക്കും അനുഭാവികൾക്കും ഇടയിൽ നിന്ന് ആ ഡയലോഗ് നേമത്തെ അന്തരീക്ഷത്തെ ആവേശത്തിലാഴ്ത്തി. എനിക്ക് ഒരേ ഒരു കാര്യമേ ഇപ്പോള്‍ പറയാനുള്ളൂ, ‘നീ പോ മോനേ... ദിനേശാ... നോ, നീ പോ മോനേ.. വിജയ’– തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി  ഇത് പറഞ്ഞു കഴിയും മുൻപ് അനുഭാവികളും പ്രവർത്തകരും ആരവമുയർത്തി.നേമം നിയോജക മണ്ഡലത്തിലെ പൂന്തുറയിൽ യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥന് വോട്ടഭ്യർഥിച്ച് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ റോഡ് ഷോയും നടന്നു. ദീപാദാസ് മുൻഷിയും റോഡ് ഷോയിൽ പങ്കെടുത്തു.

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കാലാവധി കഴിഞ്ഞെന്നും ഇനി കോണ്‍ഗ്രസിന്‍റെ കാലമാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. സ്വതസിദ്ധമായ ചിരിയിലൂടെയായിരുന്നു രേവന്ത് റെഡ്ഡി കാണികളെ കയ്യിലെടുത്തത്. ഇനി കേരളത്തില്‍ തുടരാന്‍ പിണറായിക്ക് സമയമില്ലെന്നും കോണ്‍ഗ്രസാണ് ഭരിക്കുകയെന്നും അതിലൂടെ വലിയ വികസനത്തിലേക്ക് കേരളത്തെ നയിക്കുമെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.നരേന്ദ്ര മോദിയും പിണറായി വിജയനും സഹോദരൻമാരാണ്. പിണറായി വിജയനിലൂടെ കേരളത്തെ തട്ടിയെടുക്കാൻ നരേന്ദ്രമോദി ശ്രമിക്കുകയാണെന്നും രേവന്ത് റെഡ്ഡി ആരോപിച്ചു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories