Share this Article
KERALAVISION TELEVISION AWARDS 2025
സപ്ലൈകോയിൽ പ്രത്യേക ഇളവ്
Supplyco Santa Offer 2025

ക്രിസ്മസ്-പുതുവത്സര വിപണിയിലെ വിലക്കയറ്റം തടയാൻ വൻ ഇളവുകളുമായി സപ്ലൈകോ. 280-ലധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ടുള്ള 'സാന്റാ ഓഫർ' സപ്ലൈകോ ചന്തകളിൽ ഇന്ന് മുതൽ ആരംഭിക്കും.


പ്രധാന ഇളവുകൾ:


ശബരി വെളിച്ചെണ്ണ: ഒരു കിലോ ശബരി വെളിച്ചെണ്ണ 329 രൂപയ്ക്ക് ലഭിക്കും. സബ്‌സിഡി നിരക്കിൽ 319 രൂപയ്ക്ക് നൽകിയിരുന്ന വെളിച്ചെണ്ണയ്ക്ക് പത്ത് രൂപ കൂടി കുറച്ച് 309 രൂപയ്ക്കാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.

  • മറ്റ് ഉൽപ്പന്നങ്ങൾ: വിവിധ നിത്യോപയോഗ സാധനങ്ങൾക്ക് 5 മുതൽ 50 ശതമാനം വരെ വിലക്കുറവ് ഉണ്ടാകും.

  • അരി: സപ്ലൈകോ ഫെയറുകളിൽ 20 കിലോ അരി 25 രൂപ നിരക്കിൽ ലഭ്യമാകും.

  • പ്രത്യേക ഓഫർ: 500 രൂപയ്ക്ക് മുകളിൽ സബ്‌സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നൽകും.

ക്രിസ്മസ്-പുതുവത്സര വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിർവ്വഹിക്കും. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആദ്യ വിൽപന സ്വീകരിക്കും. ആന്റണി രാജു എം.എൽ.എ അധ്യക്ഷനാകുന്ന ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും.

ഇന്ന് മുതൽ 2026 ജനുവരി 1 വരെയാണ് സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ഫെയറുകൾ നടക്കുക. പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനും ജനങ്ങൾക്ക് ആശ്വാസം പകരാനും ഈ വിപണി ഇടപെടലിലൂടെ സാധിക്കുമെന്നാണ് സപ്ലൈകോയുടെ പ്രതീക്ഷ. കൂടുതൽ ഉൽപ്പന്നങ്ങൾക്ക് വില കുറയ്ക്കുന്ന കാര്യവും സപ്ലൈകോയുടെ പരിഗണനയിലുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories