തന്ത്രി കണ്ഠരര് രാജീവരര് പണം നിക്ഷേപിച്ച സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും ഉടമയുടെ വീട്ടിലും ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു. തിരുവല്ല നെടുംപറമ്പില്‍ ഫൈനാന്‍സിയേഴ്‌സ് എന്ന സ്ഥാപനത്തിലും ഉടമ എന്‍ എം രാജുവിന്റെ വീട്ടിലുമാണ് ഇ.ഡി റെയ്ഡ്. നെടുംപറമ്പില്‍ ഫൈനാന്‍സിയേഴ്‌സില്‍ തന്ത്രി 2.5 കോടി നിക്ഷേപിച്ചിരുന്നു. നെടുംപറമ്പില്‍ ഫൈനാന്‍സിയേഴ്‌സ് സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് അടച്ച് പൂട്ടുകയും ഉടമക്കെതിരെ നിക്ഷേപകര്‍ സാമ്പത്തിക തട്ടിപ്പിന് കേസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തന്ത്രി ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നില്ല.