കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ മാരകമായ മാർബർഗ് വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ഒമോ മേഖലയിൽ ഒൻപത് പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നേരത്തെ പൊട്ടിപ്പുറപ്പെട്ട വൈറസിന്റെ അതേ വകഭേദമാണ് എത്യോപ്യയിലും സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു.
മാർബർഗ് വൈറസിന് 88% വരെ മരണനിരക്ക് ഉണ്ട്. വവ്വാലുകളിൽ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. രോഗബാധിതരുമായി അടുത്ത ഇടപഴകുന്നതിലൂടെയും രോഗം പകരാം. നിലവിൽ ഈ രോഗത്തിന് മരുന്നുകളോ വാക്സിനുകളോ ലഭ്യമല്ല.
വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോകാരോഗ്യ സംഘടന ഒരു പ്രത്യേക സംഘത്തെ എത്യോപ്യയിൽ നിയോഗിച്ചിട്ടുണ്ട്.