Share this Article
News Malayalam 24x7
നാടക പ്രവർത്തകനും ഭാര്യയും ഒരേ സാരിത്തുമ്പിൽ ജീവനൊടുക്കി
വെബ് ടീം
posted on 13-12-2023
1 min read
actor-and-his-wife-took-their-lives-in-the-same-saree-in-udupi

മംഗളൂരു: ഉഡുപ്പി ജില്ലയിലെ കൗപിൽ സാമൂഹിക പ്രവർത്തകനായ നാടകനടനും ഭാര്യയും വീട്ടിൽ ഒരേ സാരിത്തുമ്പിൽ തൂങ്ങി മരിച്ച നിലയിൽ. ലീലാധർ ഷെട്ടി (68), ഭാര്യ വസുന്ധര ഷെട്ടി (58) എന്നിവരാണ് മരിച്ചത്.

നാടക നടൻ, സംവിധായകൻ എന്നീ നിലകളിൽ അറിയപ്പെട്ട ഷെട്ടി കൗപ് രാജതംരംഗ നാടക ട്രൂപ്പ് സ്ഥാപകനാണ്. നേരത്തെ, കൗപ് നിയമസഭ മണ്ഡലങ്ങളിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മജൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്.

ബുധനാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഇരുവരും മരിച്ചുവെന്നാണ് നിഗമനമെന്ന് പൊലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories