Share this Article
News Malayalam 24x7
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇഡി ചോദ്യം ചെയ്യുന്നു; വന്‍പൊലീസ് സന്നാഹം
വെബ് ടീം
posted on 21-03-2024
1 min read
ed-raids-delhi-cm-arvind-kejriwals-house

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇഡി ചോദ്യം ചെയ്യുന്നു. മദ്യനയക്കേസില്‍ കെജരിവാളിന്റെ അറസ്റ്റ് തടയാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മിച്ചതിന് പിന്നാലെയാണ് ഇഡി നടപടി.വീടിന് പുറത്ത് വലിയ പൊലീസ് സന്നാഹവുമുണ്ട്.

 മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായാല്‍ തന്നെ അറസ്റ്റ് ചെയ്യരുതെന്നും അതില്‍ ഇടക്കാല ഉത്തരവ് വേണമെന്നും ആവശ്യപ്പെട്ടാണ് കെജരിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി തയാറായിരുന്നില്ല. കേസ് ഏപ്രില്‍ 22 ലേക്ക് കോടതി മാറ്റിയിരുന്നു.

മദ്യനയഅഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി. എട്ടു തവണ സമന്‍സ് അയച്ചിട്ടും കേജ്‌രിവാള്‍ ഹാജരായിരുന്നില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories