Share this Article
News Malayalam 24x7
19കാരി കുഴഞ്ഞുവീണ് മരിച്ചു
വെബ് ടീം
3 hours 49 Minutes Ago
1 min read
fathima

പാനൂർ: ഓൺലൈൻ സർവിസ് സെന്ററിൽ എത്തിയ 19കാരി കുഴഞ്ഞുവീണുമരിച്ചു. ചമ്പാട് അരയാക്കൂലിലെ നെല്ലിയുള്ളതിൽ തൈപ്പറമ്പത്ത് റഫീഖ് - ഷെമീന ദമ്പതികളുടെ മകൾ ഫാത്തിമ റെന (19)യാണ് മരിച്ചത്.ഇന്നലെ രാവിലെ പൂക്കോത്തെ ഗ്ലോബൽ ടെക്ക് സെൻററിൽ എത്തിയതായിരുന്നു. ഇവിടെ വെച്ച് കുഴഞ്ഞുവീണ ഉടൻ പാനൂർ ന്യൂക്ലിയസ് ആശുപത്രിയിലും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സന ഫാത്തിമ ഏക സഹോദരിയാണ്. മയ്യിത്ത് പാനൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories