Share this Article
News Malayalam 24x7
ശ്രദ്ധേയമായി കാടിനെ തൊട്ടറിഞ്ഞ 55 ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ഫോട്ടോ പ്രദര്‍ശനം
 photo exhibition

തൃശ്ശൂർ ലളിതകല അക്കാദമി ആർട് ഗ്യാലറിയിൽ നടക്കുന്ന ഫോട്ടോ പ്രദർശനം ശ്രദ്ധേയമാകുന്നു..കാടിനെ തൊട്ടറിഞ്ഞ 55 ഫോട്ടോഗ്രാഫർമാർ പകർത്തിയ വൈൽഡ് ലൈഫ് ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്..

ഇന്ത്യയിലെ 55 വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നെടുത്ത വിവിധയിനം പക്ഷിമൃഗാദികളുടെ ചിത്രങ്ങളാണ്‌  പ്രദർശനത്തിലുള്ളത്‌..മലകളും  പുഴകളും  കടന്ന് കൊടുങ്കാട്ടിലെത്തി പകർത്തിയവായാണ് ഓരോ ചിത്രങ്ങളും... പാമ്പ്.. കടുവ.. പരുന്ത്  പക്ഷികൾ.. അങ്ങനെ പോകുന്നു ചിത്രങ്ങളുടെ നീണ്ട നിര..

ഗ്രീൻ വാരിയേഴ്സ് എന്ന വാട്സാപ് ഗ്രൂപ്പിലെ 55 അംഗങ്ങളാണ് ചിത്രങ്ങൾക്കു പിന്നിൽ.. വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ലക്ഷ്യമിട്ട് പ്രദർശനത്തിനൊപ്പം  വിൽപ്പനയും നടക്കുന്നുണ്ട്.  സിനിമ നടി  അനാർക്കലി മരക്കാർ ഉദ്ഘാടനം ചെയ്ത പ്രദർശനം ഇന്ന് വൈകീട്ട് സമാപിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories