Share this Article
KERALAVISION TELEVISION AWARDS 2025
ദുൽഖറിന്റെ നിസാൻ പട്രോൾ കാർ കസ്റ്റംസ് കണ്ടെത്തി, വാഹനം കണ്ടെത്തിയത് എറണാകുളത്തെ സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്ന്, രേഖകളിൽ ആദ്യ ഉടമ ഇന്ത്യൻ ആര്‍മി
വെബ് ടീം
posted on 27-09-2025
1 min read
dq car

കൊച്ചി: ഓപ്പറേഷൻ നുംഖോര്‍ പരിശോധനയുടെ ഭാഗമായി നടൻ ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വാഹനം കസ്റ്റംസ് കണ്ടെത്തി. കൊച്ചിയിലുള്ള ഫ്ലാറ്റിൽ നിന്നാണ് ദുൽഖര്‍ സൽമാന്‍റെ നിസാൻ പട്രോൾ കാര്‍ കസ്റ്റംസ് കണ്ടെത്തിയത്. രേഖകളിൽ വാഹനത്തിന്‍റെ ഫസ്റ്റ് ഓണര്‍ ഇന്ത്യൻ ആര്‍മിയെന്നാണുള്ളത്.

ഹിമാചൽ സ്വദേശിയിൽ നിന്നാണ് ദുൽഖര്‍ വാഹനം വാങ്ങിയതെന്നാണ് രേഖ. ദുൽഖറിന്‍റെ രണ്ട് ലാൻഡ് റോവർ വാഹനങ്ങളും രണ്ട് നിസാൻ പട്രോൾ വാഹനങ്ങളാണ് കസ്റ്റംസിന്‍റെ സംശയനിഴലിലുള്ളത്. ഇതിൽ ഒരു ലാന്‍ഡ് റോവര്‍ നേരത്തെ പിടിച്ചെടുത്തിരുന്നു. രണ്ട് നിസാൻ പട്രോള്‍ കാറുകളിൽ ഒരെണ്ണമാണ് ഇപ്പോള്‍ കണ്ടെത്തിയത്.

കസ്റ്റംസിന്‍റെ ഓപ്പറേഷൻ നുംഖോറിൽ വാഹനം പിടിച്ചെടുത്ത നടപടി ചോദ്യം ചെയ്ത് നടൻ ദുൽഖർ സൽമാൻ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് ദുൽഖറിന്‍റെ ഉടമസ്ഥതയിലുള്ള നിസ്സാൻ പട്രോള്‍ വാഹനവും കസ്റ്റംസ് കണ്ടെത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories