Share this Article
KERALAVISION TELEVISION AWARDS 2025
മേയർ- KSRTC ഡ്രൈവർ തർക്കം; ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ നൽകിയേക്കും
Mayor-KSRTC driver dispute

മേയർ- കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ  ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും.

കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡ്രൈവർ യദു സമർപ്പിച്ച ഹർജി പരിഗണിക്കവെ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. യദു തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ നൽകിയ പരാതിയിന്മേൽ കൃത്യമായി അന്വേഷണം നടത്താത്തതിൽ പൊലീസിനെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു.

സുതാര്യമായ രീതിയിൽ അന്വേഷണം നടത്തണമെന്നും മേയറും സംഘവും സഞ്ചരിച്ച കാർ കണ്ടാത്താത്തത് എന്ത് കൊണ്ടെന്നും കോടതിയുടെ വിമർശനം  ഉണ്ടായിരുന്നു. കേസ് ഇന്ന് വീണ്ടും പരിഗണിക്കുമ്പോൾ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമോ എന്നതിൽ തീരുമാനമുണ്ടാകാനും സാധ്യതയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories