Share this Article
Union Budget
നായ കുറുകെ ചാടി നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; ജന്മദിനത്തിൽ ജോലി കഴിഞ്ഞ് സ്റ്റേഷനിൽ നിന്ന് മടങ്ങും വഴി പൊലീസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം
വെബ് ടീം
posted on 12-06-2025
1 min read
anoop

തൃശൂർ: ജോലി കഴിഞ്ഞ് മടങ്ങും വഴി ബൈക്കിന് കുറുകെ നായ ചാടി നിയന്ത്രണം വിട്ട് മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം.അഞ്ചാലുംമൂട് കടവൂർ മണ്ണാശേരില്‍ വീട്ടില്‍ അനൂപ് വരദരാജനാണ് മരിച്ചത്. അപകടത്തെ തുടർന്ന് തലയക്ക് ഗുരുതരമായി പരിക്കേറ്റ അനൂപിനെ ഓടിയെത്തിയ നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ഡ്രൈവർമാരുമെല്ലാം ചേർന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. ബൈക്കില്‍ ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി 12.15ന് താലൂക്ക് കച്ചേരി ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു അപകടം. അനൂപിന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞായിരുന്നു മടക്കം. കെഎപി-3 ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് മരിച്ച അനൂപ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories