Share this Article
KERALAVISION TELEVISION AWARDS 2025
പ്ലസ് ടു വിദ്യാർഥിനിയെ നിരന്തരം പീഡിപ്പിച്ചു; സഹോദരൻ പൊലീസ് കസ്റ്റഡിയിൽ
വെബ് ടീം
posted on 29-09-2023
1 min read
Plus two student molested in Thamarassery; Brother in police custody

കോഴിക്കോട്∙ താമരശേരിയിൽ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സഹോദരൻ പൊലീസ് കസ്റ്റഡിയിൽ. ഇയാൾക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു. വീട്ടിൽവച്ച് നിരവധി തവണ തന്നെ പീഡിപ്പിച്ചുവെന്നു പെൺകുട്ടി പരാതി നൽകി. 

രണ്ടു വർഷത്തോളമായി പെൺകുട്ടി നിരന്തരമായി പീ‍ഡനത്തിന് ഇരായായിട്ടുണ്ടെന്നാണ് മൊഴിയിൽനിന്ന് പൊലീസിനു വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം സുഹൃത്തിനോടു പെൺകുട്ടി പീഡനത്തിന് ഇരയായി എന്ന വിവരം പങ്കുവച്ചിരുന്നു. ഈ സുഹൃത്ത് പിന്നീട് സ്കൂൾ അധികൃതരെ വിവരം ധരിപ്പിച്ചു. സ്കൂൾ അധികൃതർ പെൺകുട്ടിയോട് ഇതേക്കുറിച്ചു ചോദിച്ചപ്പോൾ പെൺകുട്ടി എല്ലാ വിവരവും തുറന്നു സമ്മതിച്ചു. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനെയും അവർ പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് പോക്സോ ചുമത്തി കേസ് റജിസ്റ്റർ ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories