Share this Article
News Malayalam 24x7
മാവേലിക്കരയില്‍ കിണറിനകത്ത് നിന്ന് കോട പിടിച്ചെടുത്തു
Defendant

ആലപ്പുഴ മാവേലിക്കരയില്‍ കിണറിനകത്ത് നിന്ന് കോട പിടിച്ചെടുത്തു. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് കോട പിടിച്ചെടുത്തത്. കൊയിപ്പള്ളി സ്വദേശി ഗോപാലകൃഷ്ണന്റെ വീട്ടിലെ കിണറില്‍ സൂക്ഷിച്ചിരുന്ന 35 ലിറ്റര്‍ കോടയാണ് പിടിച്ചെടുത്തത്.

പ്രതി ഗോപാലകൃഷ്ണന്‍ വര്‍ഷങ്ങളായി ചാരായകച്ചവടം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories