Share this Article
News Malayalam 24x7
ഓർത്തഡോക്സ്-യാക്കോബായ തർക്കം: ആറ് പള്ളികൾ ഏറ്റെടുക്കുന്നതിനെതിരായ അപ്പീൽ ഹർജികൾ തള്ളി
വെബ് ടീം
posted on 17-10-2024
1 min read
CHURCH FEAUD

കൊച്ചി: ഓർത്തഡോക്സ്-യാക്കോബായ പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് ആറ് പള്ളികൾ കളക്ടർമാർ ഏറ്റെടുക്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹർജികൾ തള്ളി. സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ് ശരിവെച്ച് കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് അപ്പീൽ ഹർജികൾ തള്ളിയത്. യാക്കോബായ വിഭാഗവും സർക്കാരുമാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. 

എറണാകുളം - പാലക്കാട് ജില്ലാ കളക്ടർമാർ 6 പള്ളികൾ ഏറ്റെക്കണം എന്നായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്.പുളിന്താനം, ഓടക്കാലി, മഴുവന്നൂർ ,ചെറുകുന്നം, മംഗലംഡാം ,എരുക്കിൻചിറ പള്ളികള്‍ ഏറ്റെടുക്കാനായിരുന്നു നിര്‍ദേശം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories