കാസർഗോഡ് 14 കാരനെ പ്ലസ് വൺ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. കാഞ്ഞങ്ങാട്, ബല്ലാ സ്കൂളിലെ വിദ്യാർത്ഥിയേയാണ് ക്രൂരമായി മർദിച്ചത്. 6 വിദ്യാർഥികൾ ചേർന്നാണ് അക്രമം നടത്തിയത്. ബൈക്ക് ഓടിച്ച പ്ലസ് വൺ വിദ്യാർത്ഥിയെ പൊലീസ് പിടികൂടിയതാണ് മർദനത്തിന് കാരണമെന്നാണ് ആരോപണം. ക്രൂരമായി മർദ്ദിച്ച ശേഷം വിദ്യാർത്ഥിയെ വഴിയിൽ തള്ളുകയായിരുന്നു.അക്രമണത്തിൽ വിദ്യാർത്ഥിയുടെ നാവിനും, തലയ്ക്കും താടിയെല്ലിനും പരിക്കേറ്റു. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു.