Share this Article
News Malayalam 24x7
ചാലക്കുടിയില്‍ വീണ്ടും പുലി; വളര്‍ത്തു നായയെ കടിച്ചു
Tiger Attack in Chalakudy

ചാലക്കുടിയിൽ വീണ്ടും പുലി.. വീട്ടുമുറ്റത്ത് എത്തിയ പുലി വളർത്തു നായയെ കടിച്ചു.. കാടുകുറ്റി കുറുവക്കടവിൽ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം..


കുറുവക്കടവ് സ്വദേശി ജനാർദ്ദന മേനോന്റെ വീട്ടിലെ വളർത്തുനായയെയാണ് പുലി കടിച്ചത്. ശബ്ദം കേട്ട് വീട്ടുകാർ ജനലിലൂടെ ടോർച്ച് തെളിയിച്ച്  നോക്കിയപ്പോൾ പുലി നായയെ കടിച്ചുപിടിച്ചു നിൽക്കുന്നതാണ് കണ്ടത്.

ടോർച്ചിന്റെ വെളിച്ചം കണ്ടതോടെ നായയെ ഉപേക്ഷിച്ച് പുലി ഓടി മറഞ്ഞു. സംഭവമറിഞ്ഞ വനം വകുപ്പും നാട്ടുകാരും ചേർന്ന് സ്ഥലത്ത് പരിശോധന നടത്തി. പുലി പിടിച്ച നായയുടെ കഴുത്തിലും മുഖത്തും പരിക്കേറ്റിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories