Share this Article
News Malayalam 24x7
ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് 108 ആംബുലന്‍സ് ജീവനക്കാരുടെ അനിശ്ചിതകാല സമരം ആരംഭിച്ചു
strike against non-payment of salaries

ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ ജില്ലയില്‍ 108 ആംബുലന്‍സ് ജീവനക്കാരുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. കനിവ് 108 ആംബുലന്‍സ് നടത്തിപ്പു ചുമതലയുള്ള  കമ്പനി രണ്ടുമാസമായി ശമ്പളം നല്‍കിയിട്ടില്ലെന്ന് ജീവനക്കാര്‍ ആരോപിച്ചു. അകാരണമായി ശമ്പളം വൈകിക്കുന്നതില്‍ പ്രതിഷേധിച്ച്  നഗരത്തില്‍ 108 ആംബുലന്‍സ് ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി.108 ആംബുലന്‍സ് ജീവനക്കാരായ സന്തോഷ്, വിഷ്ണു, അനീഷ്, ഷഹസാദ്, പ്രകാശന്‍,തുടങ്ങിയ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories