Share this Article
KERALAVISION TELEVISION AWARDS 2025
റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
വെബ് ടീം
posted on 11-10-2024
1 min read
adam dies

തിരുവനന്തപുരം: റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തിരുവനന്തപുരം തോട്ടയ്ക്കാട് മംഗ്ലാവിൽ വീട്ടിൽ അനീഷ് – വൃന്ദ ദമ്പതികളുടെ ആൺകുഞ്ഞ് ആദം ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരമാണ് കുഞ്ഞ് റമ്പൂട്ടാൻ പുറംതോടോടെ വിഴുങ്ങിയത്.

കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും വിഴുങ്ങിയ റമ്പൂട്ടാൻ പുറത്തെടുക്കുകയും ചെയ്തു. തിരുവനന്തപുരം SAT ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസയിലിരിക്കെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.

പൂജ വയ്ക്കുന്നതിനായി വച്ചിരുന്ന പഴങ്ങളിൽ നിന്നും വല്യച്ഛന്റെ കുട്ടികൾ റംബൂട്ടന്റെ തൊലികളഞ്ഞ് കുഞ്ഞിന് കഴിക്കാനായി വായിൽ വച്ചു കൊടുക്കുകയായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അസ്വസ്ഥത പ്രകടിപ്പിക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. ഉടൻ തന്നെ മാതാവും ബന്ധുക്കളും ചേർന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories