കണ്ണൂർ: മട്ടന്നൂര്‍ നഗരത്തില്‍ തലശ്ശേരി റോഡില്‍ ബൈക്കിൽ സ്വകാര്യ ബസ് ഇടിച്ച് അധ്യാപിക മരിച്ചു. ഭര്‍ത്താവിന് ഗുരുതരമായി പരുക്കേറ്റു. മട്ടന്നൂര്‍ ശ്രീശങ്കരവിദ്യാപീഠം സീനിയര്‍ സെക്കൻഡറി സ്‌കൂള്‍ അധ്യാപിക മുണ്ടോറപ്പൊയിലിലെ ലക്ഷ്മി നിവാസില്‍ കെ.റീഷയാണ് (36) മരിച്ചത്.
പരുക്കേറ്റ ഭര്‍ത്താവ് സുധീഷ് കുമാറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 9.15നാണ് സംഭവം. ബൈക്കിന് പിന്നിൽ ബസ് ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ ഇറങ്ങി ഓടി. മാസങ്ങള്‍ക്ക് മുൻപാണ് ശ്രീശങ്കരവിദ്യാപീഠത്തില്‍ റീഷ ജോലിയില്‍ പ്രവേശിച്ചത്.