കണ്ണൂർ: നഗരത്തിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ യുവതിയടക്കം രണ്ടുപേരെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. തയ്യിൽ സ്വദേശി ആരിഫ്, മരക്കാർകണ്ടി സ്വദേശി അപർണ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 2.9 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
കണ്ണൂർ ടൗൺ പോലീസ് സബ് ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു നിർണായക നീക്കം. ഇന്നലെ വൈകിട്ട് നാല് മണിയോടെ താവക്കരയിലുള്ള ഒരു ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഹോട്ടലിന്റെ മൂന്നാം നിലയിലുള്ള 306-ാം മുറിയിൽ നിന്നാണ് എംഡിഎംഎയുമായി ഇരുവരും വലയിലായത്. പിടിയിലായ അപർണ ഇതിനുമുമ്പും ലഹരിമരുന്ന് കേസിൽ അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.