Share this Article
News Malayalam 24x7
കൊച്ചി എളമക്കരയില്‍ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തുന്ന സംഘം പിടിയില്‍
Gang selling drugs concentrated in lodges in Elamakara, Kochi arrested

കൊച്ചി എളമക്കരയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിമരുന്നുകള്‍ വില്‍പ്പന നടത്തിയ സംഘം പിടിയില്‍. യുവതിയടക്കം ആറുപേരാണ് പിടിയിലായത്. ഇവരില്‍ നിന്ന് കൊകെയിന്‍, മെത്താഫെറ്റമിന്‍ കഞ്ചാവ് എന്നിവ പിടികൂടി.

ലഹരിവില്‍പ്പനയുടെ കണക്കുകള്‍ എഴുതിയ ബുക്കും കണ്ടെടുത്തു. പിടിയിലായവരെല്ലാം 18 നും 21 നും ഇടയില്‍ പ്രായമുള്ളവരാണ്. കറുകപ്പള്ളിയിൽ പ്രവർത്തിക്കുന്ന വൈറ്റ് ഹൗസ് എന്ന ലോഡ്ജിൽ നിന്നാണ് ഇവരെ പിടി കൂടിയത്. രഹസ്യ വിവരത്തെത്തുടർന്ന് എളമക്കര എസ് ഐ യുടെ നേതൃത്വത്തിലായിരുന്നു പരിശോധന.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories