Share this Article
KERALAVISION TELEVISION AWARDS 2025
ജീവനൊടുക്കാൻ ശ്രമിച്ച നഴ്‌സിങ് വിദ്യാർഥിനി മരിച്ചു; ഹോസ്റ്റൽ വാര്‍ഡന്റെ മാനസിക പീഡനമെന്ന് വിദ്യാര്‍ഥികള്‍
വെബ് ടീം
posted on 22-03-2025
1 min read
CHAITHANYA

കാസര്‍കോട്: ജീവനൊടുക്കാൻ ശ്രമിച്ച നഴ്‌സിങ് വിദ്യാർഥിനി മരിച്ചു; ഹോസ്റ്റൽ വാര്‍ഡന്റെ മാനസിക പീഡനമെന്ന് വിദ്യാര്‍ഥികള്‍.കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയും പാണത്തൂര്‍ സ്വദേശിനിയുമായ ചൈതന്യയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.ഡിസംബര്‍ ഏഴിനാണ് ചൈതന്യ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവം സഹപാഠികള്‍ കണ്ടതോടെ വിദ്യാര്‍ഥിനിയെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചൈതന്യയുടെ ആരോഗ്യനില ഗുരുതരമായതോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.ഹോസ്റ്റല്‍ വാര്‍ഡനുമായുള്ള തര്‍ക്കമാണ് ചൈതന്യയുടെ ആത്മഹത്യാശ്രമത്തിന് പിന്നിലെന്ന് നേരത്തേ വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. ചൈതന്യയെ മാനസികമായി വാര്‍ഡന്‍ പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. വാര്‍ഡനെ പുറത്താക്കണമെന്ന ആവശ്യവുമായി മന്‍സൂര്‍ ആശുപത്രിക്ക് മുന്‍പില്‍ വിദ്യാര്‍ഥികളുടെ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories