Share this Article
Union Budget
മകളുടെ വിവാഹത്തലേന്ന്‌ കേക്ക് തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു
വെബ് ടീം
posted on 31-05-2025
1 min read
sainaba

താനൂർ: കേക്ക് തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു. താനാളൂർ മഹല്ല് ജുമാമസ്ജിദിന് സമീപം നമ്പിപറമ്പിൽ സൈനബയാണ് മരിച്ചത്. വ്യാഴം വൈകിട്ട്‌ ചായ കഴിക്കുന്നതിനിടെ കേക്ക് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയും അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. വെള്ളി വൈകീട്ടോടെയായിരുന്നു മരണം. ഇന്നായിരുന്നു സൈനബയുടെ മകൾ ഖൈറുന്നീസയുടെ വിവാഹം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories