Share this Article
KERALAVISION TELEVISION AWARDS 2025
ഷഹ്നയുടെ മരണം; പ്രതി റുവൈസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Death of Shahna; The High Court will consider the bail plea of ​​accused Ruwais again today

മെഡിക്കല്‍ പി.ജി വിദ്യാര്‍ഥിനി ഡോ. ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി റുവൈസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യാപേക്ഷയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. ഷഹനയുടെ ആത്മഹത്യയില്‍ പങ്കില്ലെന്നും മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കേസെന്നുമാണ് റുവൈസിന്റെ വാദം. പഠനം തീരുന്നതിന് മുന്‍പ് വിവാഹം വേണം എന്ന് ഷഹന പല തവണ ആവശ്യപ്പെട്ടെന്നും എന്നാല്‍ പഠന ശേഷം വിവാഹം കഴിക്കാം എന്ന അഭിപ്രായമായിരുന്നു തനിക്ക് ഉണ്ടായിരുന്നത് എന്നും റുവൈസിന്റെ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു .  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories