കോട്ടയം മുണ്ടക്കയം ഇടചോറ്റിയിൽ കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു. അപകടത്തിൽ പത്തിലധികം യാത്രക്കാർക്ക് പരുക്കേറ്റു. മറ്റൊരു കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കുന്നതിനിടെ ആയിരുന്നു കെഎസ്ആർടിസി പ്രിയദർശിനി ബസ് മറിഞ്ഞത്. ആരുടെയും പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം.
ദേശീയപാതയിൽ മുണ്ടക്കയം ഇടചോറ്റിക്ക് സമീപമാണ് നിയന്ത്രണം വിട്ട കെഎസ്ആർടിസി പ്രിയദർശിനി ബസ് സമീപത്തെ കുഴിയിലേക്ക് മറഞ്ഞത്. അപകട സമയത്ത് 40 ഓളം യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കോട്ടയത്ത് നിന്നും കുമളിക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. രാത്രി 8.30 ഓടു കൂടിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ പെട്ടവരെ കാഞ്ഞിരപ്പള്ളിയിലും സമീപ ആശുപത്രിയിലും പ്രവേശിപ്പിച്ചു.