മൗണ്ട്മൗംഗാനൂയി: ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി. ജയത്തോടെ പരമ്പര സ്വന്തമാക്കാമെന്ന ലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യയെ കിവീസ് ബൗളർമാർ തകർത്തെറിയുകയായിരുന്നു. 334 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ ബാറ്റിംഗ് നിരയ്ക്ക് പിടിച്ചുനിൽക്കാനായില്ല. 244 റൺസിന്റെ ആധികാരിക വിജയമാണ് കിവീസ് സ്വന്തമാക്കിയത്.
26.4 ഓവറിൽ 89 റൺസ് മാത്രമെടുത്ത് ഇന്ത്യ ഓൾഔട്ടായി. ഇന്ത്യൻ നിരയിൽ ആകെ മൂന്നുപേർ മാത്രമാണ് രണ്ടക്കം കടന്നത്. ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. 11 വർഷത്തിനുശേഷമാണ് ഇന്ത്യ ഇത്രയും വലിയ മാർജിനിൽ തോൽക്കുന്നത്.