Share this Article
പ്രഥമ ഡി ഫാം ബാച്ച്; നൂറ് ശതമാനം വിജയ തിളക്കത്തിൽ ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി
വെബ് ടീം
6 hours 46 Minutes Ago
1 min read
 Dr. Moopen's College of Pharmacy

മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിലെ ആദ്യ ബാച്ച് ഡിപ്ലോമ ഇൻ ഫാർമസിയിലെ 46 വിദ്യാർത്ഥികളും ഉന്നത വിജയം നേടി. അക്കാദമിക് ഘോഷയാത്രയോടെ ആരംഭിച്ച 'സെനോറ 2026' ബിരുദദാന ചടങ്ങ് മുൻ ഡീൻ ബ്രിഗേഡിയർ ഡോ. എ.പി.കാമത്ത് ഉദ്ഘാടനം ചെയ്തു. 2023–2026 ഡി.ഫാം ബാച്ചിലെ മികച്ച വിദ്യാർത്ഥികൾക്കുള്ള അക്കാദമിക് എക്സലൻസ് പുരസ്കാരങ്ങളും  സർട്ടിഫിക്കറ്റുകളുടെ വിതരണവും ഡോ. എ.പി.കാമത്ത് നിർവ്വഹിച്ചു.

ഉയർന്ന ഭൗതിക സാഹചര്യങ്ങളും വിദഗ്ധരായ അധ്യാപകരും ഉന്നത നിലവാരമുള്ള ലാബുകളുമാണ് വിദ്യാർത്ഥികളുടെ മികച്ച വിജയത്തിന് കാരണമായതെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.ലാൽ പ്രശാന്ത് എം.എൽ പറഞ്ഞു. ഫാർമക്കോഗ്നസി വിഭാഗം മേധാവി ഡോ. ഷിബു പ്രശാന്ത് സി.ആർ വിദ്യാർത്ഥികൾക്കുള്ള ഫാർമസിസ്റ്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ. ജിജി ജോസ് ഡോ. മൂപ്പൻസ് സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപാൾ പ്രൊഫ.പ്രജിത്ത് കുമാർ, അൽഷിഫാ കോളേജ് ഓഫ് ഫാർമസി പ്രൊഫസർ ഡോ.രാജേഷ് ആർ.എസ്, പ്രൊഫ.ജീവ ജെയിംസ് തുടങ്ങിയവർ സംബന്ധിച്ചു.

ഡിപ്ലോമ ഇൻ ഫാർമസി കൂടാതെ ബാച്ചിലർ ഓഫ് ഫാർമസി, ഡോക്ടർ ഓഫ് ഫാർമസി, മാസ്റ്റർ ഓഫ് ഫാർമസി തുടങ്ങിയ കോഴ്‌സുകളും ഇവിടെ നടന്നുവരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories