Share this Article
വിദേശത്ത് വിവാഹമോചനം നേടിയാലും ഇന്ത്യയിലെ വിവാഹബന്ധം അവസാനിക്കില്ല; ഇന്ത്യൻ ദമ്പതികൾക്ക് വിദേശരാജ്യത്ത് വിവാഹമോചനം നേടാനാവില്ലെന്ന് സുപ്രീംകോടതി
വെബ് ടീം
10 hours 16 Minutes Ago
1 min read
DIVORCE SC

ന്യൂഡൽഹി: ഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ കോടതിയിൽ നിന്ന് വിവാഹമോചനം നേടിയെന്ന കാരണത്താൽ മാത്രം ഇന്ത്യയിൽ ആ വിവാഹബന്ധം അവസാനിക്കില്ലെന്ന് സുപ്രീംകോടതി. ഇന്ത്യൻ നിയമം അംഗീകരിക്കാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടി വിദേശത്ത് വിവാഹമോചനം നേടുകയും തുടർന്ന് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്താൽ (Bigamy) കേസെടുക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

വിവാഹബന്ധം വീണ്ടെടുക്കാനാകാത്ത വിധം തകർന്നെന്ന കാരണത്തിൽ വിദേശകോടതിയിൽ നിന്ന് വിവാഹ മോചനം നേടുന്നത് സിവിൽ നടപടിക്രമത്തിലെ സെക്ഷൻ 13-ൻ്റെ ലംഘനമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.ബ്രിട്ടീഷ് പൗരത്വം നേടിയ ശേഷം ബ്രിട്ടനിലെ കോടതിയിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം പുനർവിവാഹം ചെയ്‌ത യുവാവ് സമർപ്പിച്ച ഹർജി കോടതി തള്ളി.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 494 പ്രകാരം തനിക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്ന പ്രതിയുടെ വാദം സുപ്രീം കോടതി തള്ളി. ഇന്ത്യയിൽ വെച്ച് ഹൈന്ദവ ആചാരപ്രകാരം വിവാഹം കഴിച്ചയാൾ ഈ ബന്ധം ഇന്ത്യയിൽ നിയമപരമായി വേർപെടുത്താതെ വിദേശത്ത് വെച്ച് പുനർവിവാഹം ചെയ്താൽ അത് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി. എന്നാൽ ഇതേ കേസിൽ യുവാവിൻ്റെ ഇപ്പോഴത്തെ ഭാര്യക്കെതിരായ നടപടികൾ കോടതി റദ്ദാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories