ചെന്നൈ: മധുരയിലുള്ള തനിഷ്ക് ജൂവലറി ഷോറൂമിൽ വൻ മോഷണം. 500 പവനോളം സ്വർണാഭരണങ്ങൾ കവർന്നതായാണ് പ്രാഥമിക വിവരം. കണക്കുകൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. കവർച്ച നടന്ന ഷോറൂം 15 ദിവസം മുമ്പ് മാത്രമാണ് തുറന്നത്. ഔദ്യോഗികമായി ഉദ്ഘാടനം നടക്കാനിരിക്കന്നതേയുള്ളൂ.
വ്യാഴാഴ്ച പുലർച്ചെ 3 മണിയോടെയാണ് കവർച്ച നടന്നത്. അന്വേഷണത്തിനായി മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.