Share this Article
ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം എതിർത്ത 20കാരിയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ടു, ഇടതു കൈ നഷ്ടമായി; മധ്യവയസ്കൻ അറസ്റ്റിൽ
വെബ് ടീം
1 hours 54 Minutes Ago
1 min read
train

വസായ്: മുംബൈയിലെ നൈഗാവ് റെയിൽവേ സ്റ്റേഷനിൽ ലോക്കൽ ട്രെയിനിൽ ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം എതിർത്ത യുവതിയെ പുറത്തേക്ക് തള്ളിയിട്ടു. ഗുരുതരമായി പരിക്കേറ്റ 20കാരിക്ക് ഇടതുകൈ നഷ്ടമായി. സംഭവത്തിൽ 53കാരനായ പ്രതിയെ ഭയന്ദർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.

നൈഗാവ് ഈസ്റ്റിലെ വാക്കിപാഡ സ്വദേശിയായ ജിതേന്ദ്ര ഹിർമുഖെയാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ കൊലപാതകശ്രമം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നൈഗാവിൽ താമസിക്കുന്ന 20കാരിയായ സൂഫിയ ഷെയ്ഖാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞദിവസം വൈകീട്ട് ബോറിവിലിയിൽ നിന്ന് വിരാറിലേക്ക് ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു യുവതി. ട്രെയിനിൽ വൻ തിരക്കായിരുന്നതിനാൽ അബദ്ധത്തിൽ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത കമ്പാർട്ട്മെന്റിലാണ് അവർ കയറിയത്.ഇതേ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുകയായിരുന്ന ജിതേന്ദ്ര ഹിർമുഖെ യുവതിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമത്തിന് മുതിരുകയും ചെയ്തു.

എന്നാൽ യുവതി ശക്തമായി എതിർക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ട്രെയിൻ നൈഗാവ് സ്റ്റേഷനിലെത്തിയപ്പോഴും തർക്കം തുടർന്നു. ഇതിനിടെ പ്രതി യുവതിയെ ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു. രണ്ട് കോച്ചുകൾക്കിടയിലുള്ള സ്ഥലത്തേക്കാണ് യുവതി വീണത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories