വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ തീവ്രവാദ ആക്രമണം. സംഭവത്തില്‍ 10 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി അധിക്യതര്‍ അറിയിച്ചു. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഖൈബര് പഖ്തുന് ഖ്വ പ്രവിശ്യയിലെ കൊഹാട്ട് ജില്ലയിലാണ് ആക്രമണം നടന്നത്. അനധികൃത സ്വര്‍ണഖനനത്തിനെതിരെ പരിശോധന നടത്താന്‍ പോവുകയായിരുന്ന പൊലീസ് സംഘത്തിന് നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. കോഹാട്ടിനും കാരക്കിനും ഇടയിലുള്ള ദര്‍ബോകാച്ച് ജലന്ധര്‍ ബന്ദ പ്രദേശത്ത് വെച്ചായിരുന്നു സംഭവം. സമീപത്തെ കുന്നിന്‍മുകളില്‍ ഒളിച്ചിരുന്ന അക്രമികള്‍ പൊലീസ് വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.