Share this Article
News Malayalam 24x7
പെട്രോള്‍ പമ്പ് പണിമുടക്ക്; നാളെ രാത്രി 8 മണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 6 മണിവരെ
petrol pump strike; From 8pm tomorrow to 6am Monday

സംസ്ഥാനത്ത് നാളെ 10 മണിക്കൂര്‍ പെട്രോള്‍ പമ്പ് പണിമുടക്ക്.നാളെ രാത്രി 8 മണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 6 മണിവരെയാണ് പണിമുടക്ക്. പമ്പുകള്‍ക്ക് നേരെയുള്ള ഗുണ്ടാ ആക്രമണത്തില്‍  പ്രതിഷേധിച്ച് പെട്രോളിയം  ട്രേഡേഴ്‌സിന്റെ നേതൃത്വത്തിലാണ് സമരം. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ മാര്‍ച്ച് മുതല്‍ രാത്രി 10 വരെ മാത്രമേ പമ്പുകള്‍ പ്രവര്‍ത്തിക്കൂ എന്നും എന്നും ഭാരവാഹികള്‍ മുന്നറിയപ്പ് നല്‍കി. പമ്പുകളെ സംരക്ഷിക്കാന്‍ നിയമനിര്‍മാണം വേണമെന്നാണ് സംഘടനയുടെ ആവശ്യം. പമ്പുകളില്‍ ഗുണ്ടാ ആക്രമണവും മോഷണവും വര്‍ധിച്ചുവരികയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories