തിരുവനന്തപുരം: സഞ്ജു സാംസണെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ട്വന്‍റി20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും മികച്ച പ്രകടനം നടത്തിയ സഞ്ജുവാണ് ഇന്ത്യയെ ഫൈനലിലെത്തിച്ചതെന്നും അദ്ദേഹം തിരുവനന്തപുരത്തുകാരനാണെന്നും രാഹുൽ പറഞ്ഞു.പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുൽ.സഞ്ജുവിന്‍റെ പേരു പറഞ്ഞപ്പോൾ കരഘോഷത്തോടെയാണ് സദസ്സ് വരവേറ്റത്.
രാഹുലിന്‍റെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിനിടെ എം.പി. അബ്ദുസമദ് സമദാനി സഞ്ജുവിന്‍റെ പേര് വിട്ടുപോയി. ഇതുകേട്ട രാഹുലും വേദിയിലുള്ളവരും സമദാനിയെ നോക്കി സഞ്ജു സാംസണ്‍ എന്ന് അവര്‍ത്തിച്ചു പറയുന്നുണ്ട്. പിന്നാലെ സമദാനി സഞ്ജുവിന്‍റെ പേര് പ്രത്യേകം എടുത്ത് പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തു.സഞ്ജു ലോകത്തിലെ അറിയപ്പെടുന്ന ക്രിക്കറ്റ് താരമാണ്. സഞ്ജുവിന്‍റെ പേരില്‍ കേരളത്തിലെ ജനങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നു. കേരളത്തില്‍ മാത്രമല്ല വിദേശത്തും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സഞ്ജുവിനെ ഇഷ്ടമാണ്. സഞ്ജു നമ്മുടെ രാജ്യത്തിന്‍റെ അഭിമാനമാണെന്ന് രാഹുല്‍ പറഞ്ഞു. ട്വന്‍റി20 ലോകകപ്പിൽ സൂപ്പർ എട്ടിലും സെമിയിലും തുടർച്ചയായി അർധ സെഞ്ച്വറി നേടിയ സഞ്ജുവിന്‍റെ ബാറ്റിങ്ങാണ് ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതിൽ നിർണായകമായത്.