Share this Article
ശബരിമല യുവതീപ്രവേശന കേസിൽ വിധി ഉടൻ? ക്രിസ്മസ് അവധിക്ക് മുമ്പ് ഉണ്ടായേക്കുമെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന
Sabarimala

ശബരിമല യുവതി പ്രവേശന കേസിലെ പുനഃപരിശോധന ഹര്‍ജികളില്‍  വിശാല ബെഞ്ച് വിധി ക്രിസ്തുമസിന് മുമ്പ് ഉണ്ടാകുമെന്ന സൂചന നല്‍കി സുപ്രീംകോടതി. ഒമ്പതംഗ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി വി നാഗരത്‌നയാണ് ക്രിസ്തുമസ് അവധിക്ക് കോടതി പിരിയും മുമ്പ് വിധി ഉണ്ടാകുമെന്ന സൂചന നല്‍കിയത്. ഡിസംബര്‍ 18ന് ആണ് സുപ്രീം കോടതിയുടെ ക്രിസ്തുമസ് അവധി ആരംഭിക്കുന്നത്. സ്വവംശ വിവാഹ രീതി പാലിക്കാത്തവരെ സമുദായത്തില്‍ നിന്ന് പുറത്താക്കുന്ന ക്‌നാനായ കത്തോലിക്കാ സമുദായത്തിന്റെ നടപടിക്കെതിരായ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള വിവിധ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന ശബരിമല വിധി ഉടന്‍ ഉണ്ടാകുമെന്ന സൂചന നല്‍കിയത്. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിക്കുന്ന വിധിയുമായി ബന്ധപ്പെട്ടതാണ് ക്‌നാനായ കത്തോലിക്കാ സമുദായത്തിന്റെ കേസെന്ന് സീനിയര്‍ അഭിഭാഷകന്‍ ആര്യാമ സുന്ദരം ചൂണ്ടിക്കാട്ടി.തുടര്‍ന്നാണ് ക്രിസ്തുമസ് അവധിക്ക് മുമ്പ് ശബരിമല കേസിലെ വിധി ഉണ്ടാകുമെന്ന് ജസ്റ്റിസ് നാഗരത്‌ന അറിയിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories