Share this Article
യുപി തെരഞ്ഞെടുപ്പ്: എസ്പിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്ത്; അതൃപ്തി പരസ്യമാക്കി കോൺഗ്രസ്, സഖ്യത്തിൽ ഭിന്നത
UP Elections

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി സമാജ്‌വാദി പാര്‍ട്ടി. അഞ്ച് സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. സഹരന്‍പൂര്‍, ബെഹട്ട്, കൈരാന, അംറോഹ, ലളിത്പൂര്‍ എന്നി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് പട്ടികയിലുള്ളത്. ഇതില്‍ നാല് പേര്‍ സിറ്റിംഗ് എംഎല്‍എമാരാണ്. കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് പ്രഖ്യാപനം. പ്രഖ്യാപിച്ച രണ്ട് സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനെതിരെ സഹാറന്‍പൂരിലെ കോണ്‍ഗ്രസ് എം പി ഇമ്രാന്‍ മസൂദ് രംഗത്തുവന്നു. എസ് പിയുടെ നടപടി ഏകപക്ഷീയവും സഖ്യ തത്വങ്ങള്‍ക്ക് വിരുദ്ധവുമാണെന്നാണ് മസൂദിന്റെ ആരോപണം.. 131 സീറ്റുകള്‍ വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ അതിന് വഴങ്ങാന്‍ എസ് പി തയ്യാറായിട്ടില്ല. ഇരുപാര്‍ട്ടികളും ചര്‍ച്ചകള്‍ തുടരുകയാണ്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories