ദേശീയ തലസ്ഥാനമായ ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായതിനെത്തുടർന്ന് കടുത്ത നടപടികൾ സ്വീകരിച്ചു. ഈ വർഷത്തെ ഏറ്റവും ഉയർന്ന മലിനീകരണത്തോതാണ് ഡൽഹിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിലെ 50% സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ (വർക്ക് ഫ്രം ഹോം) അവസരം ഒരുക്കിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണ ആശങ്കകൾ വർധിക്കുന്ന സാഹചര്യത്തിൽ, തുറന്ന സ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത് പൂർണ്ണമായും നിരോധിച്ചു. കൂടാതെ, ഡൽഹിയിലെ എല്ലാ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും തുറന്ന ഭക്ഷ്യശാലകളിലും കൽക്കരിയും വിറകും ഉപയോഗിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വായു മലിനീകരണം രൂക്ഷമായതിനെ തുടർന്നാണ് അധികൃതർ ഇത്തരത്തിൽ കർശന നടപടികൾ സ്വീകരിച്ചിരിക്കുന്നത്.