Share this Article
News Malayalam 24x7
കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം; കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കല്ല
Wild Boar

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി   .  കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് ആവശ്യം തള്ളിയത്. മന്ത്രി ഭൂപേന്ദര്‍ യാദവുമായി വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ ഇക്കാര്യത്തിൽ നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു. കാക്ക, വവ്വാൽ, എലി, പെരുച്ചാഴി എന്നിവയാണ് നിലവിൽ ക്ഷുദ്രജീവി പട്ടികയിലുള്ളത്. കാർഷിക വിളകൾക്കും ജനങ്ങൾക്കും ഭീഷണിയായതോടെയാണ് കേരളം കാട്ടുപന്നിയെ ക്ഷുദ്രജീവി പട്ടികയിൽ ഉൾപ്പടുത്തണമെന്ന ആവശ്യം ഉന്നയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories