Share this Article
News Malayalam 24x7
ടോള്‍ ഗേറ്റ് ജീവനക്കാരനെ കാര്‍ യാത്രക്കാര്‍ അടിച്ചുകൊന്നു
വെബ് ടീം
posted on 06-06-2023
1 min read
Toll gate employee beaten to death by group of Men

ബംഗളുരു: ടോള്‍ ഗേറ്റ്  ജീവനക്കാരനെ കാര്‍ യാത്രക്കാര്‍ അടിച്ചുകൊന്നു. വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്നാണ് കൊലപാതകം.കാറിന്റെ ഫാസ്ടാഗില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് സമയമെടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ ബംഗളൂരു- മൈസൂരു എക്‌സ്പ്രസ് ഹൈവേയില്‍ ശേഷാഗിരി ടോളിലാണ് സംഭവം. ഇവിടെ ജോലി ചെയ്യുന്ന പവന്‍ നായിക്കിനെയാണ് കാര്‍ യാത്രക്കാര്‍ തല്ലിക്കൊന്നത്. ഫാസ്ടാഗില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സമയമെടുത്തതിനെ തുടര്‍ന്ന് കാറിനെ ഗേറ്റ് കടത്തിവിട്ടില്ല. ഇതുമൂലം ദീര്‍ഘനേരം കാറിന് ഗേറ്റിന്റെ ബാറിന് പിന്നില്‍ കിടക്കേണ്ടി വന്നു. ഇതിനെ ചൊല്ലി പവനും കാര്‍ യാത്രക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി. 

ഇതിന് ശേഷം ടോള്‍ പ്ലാസയ്ക്ക് വെളിയില്‍ ഇവര്‍ കാത്തുനിന്നു. ഭക്ഷണം കഴിക്കാനായി സഹപ്രവര്‍ത്തകനൊപ്പം പവന്‍ ടോള്‍ പ്ലാസയ്ക്ക് വെളിയില്‍ വന്ന സമയത്താണ് ആക്രമിച്ചത്. ഹോക്കി വടി ഉപയോഗിച്ചാണ് ആക്രമിച്ചത്. മര്‍ദ്ദനമേറ്റ് അവശനായി റോഡില്‍ വീണ പവനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തിന് ശേഷം മുങ്ങിയ പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories