Share this Article
ബസിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ ഉപദ്രവിച്ചു, തലയിൽ തുപ്പി; ഇറങ്ങിയോടിയ പ്രതിയെ ഓടിച്ചിട്ടു പിടിച്ചു
വെബ് ടീം
posted on 20-07-2023
1 min read

തിരുവനന്തപുരം: ബസിൽ വച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആറ്റിങ്ങൽ പൂവണത്തുംമൂട് വാടകയ്ക്ക് താമസിക്കുന്ന അനന്തു എന്ന ഇന്ദ്രജിത്തിനെ (25) മം​ഗലപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്.

കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിയെ ഉപദ്രവിച്ച അനന്തു പെൺകുട്ടിയുടെ തലയിൽ തുപ്പുകയും ചെയ്തു. സംഭവത്തിനു പിന്നാലെ പെൺകുട്ടി ബഹളം വച്ചു. ഇതോടെ അനന്തു ബസിൽ നിന്നു ഇറങ്ങിയോടി. പിന്നാലെ ഓട്ടോറിക്ഷാ ഡ്രൈവർമാരും നാട്ടുകാരും പൊലീസും പിന്നാലെ ഓടി പിടികൂടുകയായിരുന്നു. ഇന്നലെ രാവിലെ എട്ടോടെ പള്ളിപ്പുറത്തെ മം​ഗപുരത്തെ ബസ് സ്റ്റോപ്പിൽ പെൺകുട്ടി ഇറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു ഉപദ്രവം.

ബസിൽ നിന്നു ഇറങ്ങിയോടിയ അനന്തു മതിലും ചാടിക്കടന്ന് തുണ്ടിൽ ക്ഷേത്രത്തിനു സമീപത്തെ മുണ്ടുകോണം വയൽ ഏലായിലേക്ക് അനന്തു ചാടിയതോടെ മുട്ടോളം ചേറിൽ പുതഞ്ഞു വേഗം കുറഞ്ഞു. ഇനിയും ഓടിയാൽ എറിഞ്ഞു വീഴ്ത്തുമെന്നു  പിന്നാലെയെത്തിയവർ മുന്നറിയിപ്പു നൽകിയതോടെ യുവാവ് കീഴടങ്ങുകയായിരുന്നു. 

ഇയാൾ പതിവായി ബസിൽ പെൺകുട്ടികളെ ഉപദ്രവിക്കാറുണ്ടെന്നു മംഗലപുരം പൊലീസ് പറഞ്ഞു. ഇന്ദ്രജിത്തിനെ കോടതി റിമാൻഡ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories