ചേർത്തല:ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു യുവാക്കള്‍ക്ക് പരിക്ക്. ചേര്‍ത്തലയിലാണ് ഞാറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായി സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് എയര്‍ഗണ്‍ കൊണ്ട് വെടിയേറ്റിരുന്നു.ചേര്‍ത്തലയിലെ മുഹമ്മ പ്രദേശത്താണ് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ആക്രമണം നടത്തിയത്. ഞാറാഴ്ച രാത്രി പത്തരയോടെ് ഒറ്റപ്പെട്ട ബാറിന് സമീപാണ് ആദ്യം സംഘര്‍ഷം ഉണ്ടാകുന്നത്. തുടര്‍ന്ന് സുജിത്ത് എന്ന യുവാവിന് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. ഇതോടൊപ്പം വയലാര്‍ രക്തസാക്ഷി മണ്ഡപത്തിന് വടക്കുവശത്ത് വെച്ച് രഞ്ജിത്തെന്നയാൾക്കും വെടിയേറ്റിരുന്നു. എയര്‍ഗണ്‍ കൊണ്ടാണ് ഇയാള്‍ക്ക് വെടിയേറ്റത്. തുടര്‍ന്ന് രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിന് പിന്നാലെയാണ് വീട് കയറി സംഘം ആക്രമണം നടത്തുന്നത്. സംഘം ചേര്‍ന്നെത്തിയ ഗുണ്ടകള്‍ അജിത്, ദീപു, പ്രജീഷ് എന്നിവരുടെ വീടുകളാണ് ആക്രമിച്ചത്. വീടിന്‍റെ വാതില്‍ തല്ലിപ്പൊളിച്ച് അകത്തുകയറിയ സംഘം ഗൃഹോപകരണങ്ങള്‍ നശിപ്പിക്കുകയും ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും തുടര്‍രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം.ന്ന് വീട്ടിലെ കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.